pt-thomas

കൊച്ചി: അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചതിന് 100 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.ടി. തോമസ് എം.എൽ.എയ്‌ക്ക് കിറ്റെക്‌സ് ഗ്രൂപ്പ് വക്കീൽ നോട്ടീസയച്ചു. എന്നാൽ കടമ്പ്രയാർ മലിനീകരിക്കുന്നതിൽ കിറ്റെക്‌സിന് പങ്കുണ്ടെന്ന് പി.ടി. തോമസ് ആവർത്തിച്ചു.

ആരോപണങ്ങൾ തെളിയിച്ചാൽ പി.ടി. തോമസിന് 50 കോടി നൽകുമെന്ന് കിറ്റെക്സ് മാനേജിംഗ് ഡയറക്‌ടർ സാബു എം. ജേക്കബ് പ്രഖ്യാപിച്ചിരുന്നു. ഏഴു ദിവസം കഴിഞ്ഞും തെളിവ് ഹാജരാക്കാത്തതിനാലാണ് നോട്ടീസ് നൽകിയതെന്ന് സാബു ജേക്കബ് പറഞ്ഞു. കിറ്റെക്സ് ഗാർമെന്റ്സ്, കിറ്റെക്സ് ചിൽഡ്രൻസ് വെയർ, കിറ്റെക്സ് ലിമിറ്റഡ് എന്നീ കമ്പനികൾ ചേർന്നാണ് നോട്ടീസ് നൽകിയത്.

അതേസമയം,​ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്ന് പി.ടി. തോമസ് എം.എൽ.എ പറഞ്ഞു. സുപ്രീംകോടതി നിഷ്ക‌ർഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാർജ് സംവിധാനം കിറ്റെക്സിൽ സ്ഥാപിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് രേഖ ലഭിച്ചിട്ടുണ്ട്. വിവിധ സമിതികളും സർക്കാരും നിർദ്ദേശിച്ച നടപടികളും സ്വീകരിച്ചിട്ടില്ല.