കോലഞ്ചേരി: കെ.പി.എസ്.ടി.എ കോലഞ്ചേരി ഉപജില്ല നടപ്പിലാക്കുന്ന ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി തിരുവാണിയൂർ പി.എച്ച്.സിയിൽ മെഡിക്കൽ കി​റ്റുകൾ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു, സാനി​റ്റേഷൻ സ്‌പ്രെയർ, പി.പി.ഇ കി​റ്റുകൾ, സർജിക്കൽ മാസ്‌കുകൾ, എൻ95 മാസ്‌ക്കുകൾ, സാനി​റ്റൈസർ, ലോഷനുകൾ, നെബുലൈസറുകൾ എന്നിവ അടങ്ങുന്ന മെഡിക്കൽ ഉപകരണങ്ങളാണ് കൈമാറിയത്. ഉപജില്ലാ പ്രസിഡന്റ് കെ.വൈ. ജോഷി അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജു പാലാൽ, ജില്ലാപഞ്ചായത്ത് അംഗം ലിസി അലക്‌സ്, ഡോ.രാജലക്ഷ്മി എന്നിവർ സംസാരിച്ചു.