pokkali-krishi
വലിയ കൊടവക്കാട് കെട്ടിൽ പൊക്കാളി വിത്തെറിയൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ മുണ്ടോൻ തുരുത്ത് പൊക്കാളി പാടശേഖരത്തിലെ വലിയ കൊടവക്കാട് കെട്ടിൽ പതിനാറ് ഏക്കർ നിലത്തിൽ പൊക്കാളി കൃഷിയാരംഭിച്ചു. പൊക്കാളി വിത്തെറിയൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ കെ.എസ്. ഷാജി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ജെൻസി തോമസ്, കൃഷി അസിസ്റ്റന്റെ കെ.എസ്. ഷിനു. കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.