കൊച്ചി : യോഗക്ഷേമസഭ ഇടപ്പള്ളി ഉപസഭയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. എം.വി.എസ്.നമ്പൂതിരി അദ്ധ്യക്ഷനായി. യോഗം യോഗാചാര്യൻ കൈതപ്രം വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ശ്രീജ ദീപക് മുഖ്യ പ്രഭാഷണം നടത്തി. ലളിതാംബികാ മോഹൻദാസ് യോഗാഭ്യാസമുറകൾ പരിചയപ്പെടുത്തി. മോഹൻദാസ് പാതിരവേലിൽ, സജു കുറിയിടം, ലത മംഗലം, മധു കുട്ടംപേരൂർ, പി.വി.കൃഷ്ണൻ കുറൂർ തുടങ്ങിയവർ സംസാരിച്ചു.