pic
കോതമംഗലത്ത് നിന്ന് ഒളിമ്പിക്സ് ദീപശിഖ പ്രയാണം ആരംഭിക്കുന്നു .

കോതമംഗലം: അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജില്ല ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലം എം.എ കോളേജിൽനിന്ന് ദീപശിഖാ പ്രയാണം ആരംഭിച്ചു. എം.എ കോളേജ് സ്പോർട്സ് അക്കാഡമി ചെയർമാനും കോളേജ് അസോസിയേഷൻ സെക്രട്ടറിയുമായ ഡോ. വിന്നി വർഗീസ്, കേരള ഒളിമ്പിക് അസോസിയേഷൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പി. മോഹൻദാസിന് ദീപശിഖ കൈമാറി ഒളിമ്പിക് ദിനാഘോഷത്തിന് തുടക്കംകുറിച്ചു. ജില്ല ഒളിമ്പിക് അസോസിയേഷൻ അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. ബാബു പി. ഐ, ജോയി പോൾ, സജീവ് നായർ, എം.എ കോളേജ് കായികവിഭാഗം മേധാവി ഹാരി ബെന്നി, ദേശീയ,സംസ്ഥാന, ജില്ലാതല കായികതാരങ്ങളും പങ്കെടുത്തു.