ആലങ്ങാട്: നീറിക്കോട് പ്രദേശത്തെ നൂറിലധികം കുടുംബങ്ങൾക്ക് കുട വിതരണം നടത്തി. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. മെമ്പർ വി.ബി. ജബ്ബാർ, ബിജു വാഴപ്പിള്ളി, കുര്യാക്കോസ് മാനാടൻ, ജോയി കോയിക്കര, മാത്യു വിതയത്തിൽ, പ്രിൻസൺ പള്ളത്ത്, അഡ്വ. ഡെനു ളാകയിൽ, ജോഷി മാനാടൻ എന്നിവർ പങ്കെടുത്തു.