പറവൂർ: മരംമുറി അഴിമതിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകൾ നാളെ പറവൂർ നിയോജക മണ്ഡലത്തിലെ എട്ട് സർക്കാർ ഓഫീസുകൾക്ക് മുന്നിലും പ്രധാന കേന്ദ്രങ്ങളിലും ധർണ നടത്തും. രാവിലെ പതിനൊന്നിന് തുടങ്ങുന്ന ധർണ ഉച്ചയ്ക്ക് ഒന്നിന് സമാപിക്കും.