aituc-paravur
കെ.എം.സി.ഡബ്ല്യു ഫെഡറേഷൻ നഗരസഭ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഡിവിൻ കെ ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: നഗരശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ പ്രതിഷേധധർണ നടത്തി. പറവൂർ നഗരസഭ ഓഫീസിന് മുമ്പിൽ നടത്തിയ സമരം ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിഅംഗം ഡിവിൻ കെ. ദിനകരൻ ഉദ്ഘാടനം ചെയ്തു. കെ.എം.സി.ഡബ്ല്യു ഫെഡറേഷൻ പറവൂർ യൂണിറ്റ് പ്രസിഡന്റ് പി.കെ. കബീർ അദ്ധ്യക്ഷത വഹിച്ചു. ബി.കെ.എം.യു സംസ്ഥാന കമ്മിറ്റിഅംഗം ടി.എ. കുഞ്ഞപ്പൻ, വി.കെ. മനോജ് എന്നിവർ സംസാരിച്ചു.