മൂവാറ്റുപുഴ: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ പുത്തരിക്കാട് ഇലവും കണ്ടം പാടശേഖരത്തിലെ പത്ത് ഹെക്ടർ തരിശ് നിലത്ത് നടത്തിയ നെൽക്കൃഷിയിൽ നൂറ് മേനി വിളവ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര ഉദ്ഘാടനം ചെയ്തു. നെൽക്കൃഷിയുടെ വിളവെടുപ്പ് ഗ്രാമീണ മഹോത്സവമായിട്ടാണ നടത്തിയത്. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2020-21 വർഷത്തെ ആർ.കെ.വി.വൈ ഫണ്ട് വിനിയോഗിച്ചാണ് കഴിഞ്ഞ പതിനഞ്ച് വർഷമായി തരിശായി കിടന്ന പാടശേഖരത്ത് കൃഷിയിറക്കിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജെയിംസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, കൃഷി ഓഫീസർ സജി.കെ.എ, കൃഷി അസിസ്റ്റന്റ് എം.ആർ.രതീഷ്, പാശേഖര സമിതി പ്രസിഡന്റ് ജോൺ എൻ.ജെ നീറംമ്പുഴ, സെക്രട്ടറി ആർ.സി.ഫ്രാൻസിസ്, ലാൽ ജേക്കബ്ബ്, ജോൺ വർഗീസ് ,ജോസ് ഫ്രാൻസിസ്, ഫ്രാൻസിസ് ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശായി കിടക്കുന്ന പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലേക്കും കൃഷി വ്യാപിക്കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര പറഞ്ഞു.