തൃക്കാക്കര: വായനാദിനത്തോടനുബന്ധിച്ച് തൃക്കാക്കര സാംസ്കാരിക കേന്ദ്രം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ വായന മത്സരം നടത്തി. മത്സരത്തിൽ സമ്മാനാർഹരായവർ:
1. സ്വാഗത എം.എസ്, ക്ലാസ് 9, ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ, തിരുവനന്തപുരം (ഒന്നാം സ്ഥാനം)
2. ഗാഥാ ഗോപകുമാർ, ക്ലാസ് 10, വിദ്യോദയ സ്കൂൾ, തേവയ്ക്കൽ, എറണാകുളം (രണ്ടാം സ്ഥാനം)
3. ലോറ ആൻ ടോം, ക്ലാസ് 10, ഭവൻസ് ആദർശ വിദ്യാലയ, കാക്കനാട്, എറണാകുളം.(മൂന്നാം സ്ഥാനം)
4. രുദ്രമോഹൻ, ക്ലാസ് 8, സെന്റ് ഇഗ്നേഷ്യസ് ഹൈസ്കൂൾ, കാഞ്ഞിരമറ്റം, എറണാകുളം.(മൂന്നാം സ്ഥാനം)
സാംസ്കാരിക കേന്ദ്രം ജന.സെക്രട്ടറി സലിം കുന്നുംപുറം, സെക്രട്ടറി ഹേമ.ടി.തൃക്കാക്കര, ട്രഷറർ ഷാജി വി.കെ, കമ്മറ്റിയംഗം കെ.കെ ഭാസ്കരൻ, വിനോദ് കൊപ്പറമ്പിൽ തുടങ്ങിയവർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി.