11
എംപ്ലോയീസ് സൊസൈറ്റി പ്രസിഡന്റ് പി.കെ ദിനേഷൻ എറണാകുളം ഡെപ്പ്യൂട്ടി ഡയറക്ടർ ഹണി ജി.അലക്സാണ്ടർക്ക് നോട്ടുബുക്കുകൾ കൈമാറുന്നു

തൃക്കാക്കര: എറണാകുളം ഗവ: പ്രസ് എംപ്ലോയീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് മുൻസിപ്പൽ സ്കൂളിലെ 165 വിദ്യാർത്ഥികൾക്ക് നോട്ട്ബുക്ക് വിതരണം ചെയ്തു. എംപ്ലോയീസ് സൊസൈറ്റി പ്രസിഡന്റ് പി.കെ ദിനേശൻ എറണാകുളം ഡെപ്പ്യൂട്ടി ഡയറക്ടർ ഹണി ജി.അലക്സാണ്ടർക്ക് നോട്ട്ബുക്കുകൾ കൈമാറി. സ്കൂൾ ഹെഡ്മിസ്ട്രസ് സൗദാമിനി, സംഘം സെക്രട്ടറി ശരണ്യ വി.എസ്, ബോർഡ് അംഗം പി .എ ബിജു എന്നിവർ പങ്കെടുത്തു.