മുളന്തുരുത്തി: കെ.റെയിൽ പദ്ധതി കേരളത്തിൽ പ്രായോഗികമല്ലെന്ന് അനൂപ് ജേക്കബ്ബ് എം.എൽ.എ പറഞ്ഞു. പദ്ധതി വരുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഏറെ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. നിലവിലുള്ള റെയിൽവെയുടെ നവീകരണം നടത്തിയാൽ മാത്രം ഈ പദ്ധതിയുടെ നേട്ടം കൈവരിക്കാവുന്നതാണെന്നും എ.എൽ.എ പറഞ്ഞു. സമിതി പ്രസിഡന്റ് ബിനു കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം അഡ്വക്കേറ്റ് രവി പ്രകാശ്, സമരസമിതി കൺവീനർ ഹാഷിം, ചേന്ദാമ്പിള്ളി, ഫ്രാൻസിസ് കുളത്തുങ്കൽ, എം.പി ബാബുരാജ്, എസ്.രാജീവൻ, കെ.എസ് ഹരികുമാർ എന്നിവർ സംസാരിച്ചു. സി.കെ ശിവദാസൻ സ്വാഗതവും ബേബിതോമസ് നന്ദിയും പറഞ്ഞു.