
പറവൂർ: ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ പട്ടണം നീലേശ്വരം കുഞ്ഞേലിപ്പറമ്പിൽ കെ.എൻ.ജോഷിയുടെ മകൻ കെ.ജെ. ശ്യാംജിത്ത് (25) മരിച്ചു. ഇന്നലെ രാവിലെ ഒമ്പതിന് ദേശീയപാതയിൽ കേസരി ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. കാക്കനാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശ്യാംജിത്ത് ജോലിക്ക് പോകുമ്പോഴാണ് അപകടം. സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. അമ്മ: സീത. സഹോദരി: അഖിത ബാലചന്ദ്രൻ.