കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ വായനപക്ഷാചരണവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ ഷാജൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി കെ.കെ. വിജയൻ, ഗ്രാമ പഞ്ചായത്ത് അംഗം സി.വി. അശോക് കുമാർ, ഉഷ മാനാട്ട്, സന്തോഷ്, ലൈബ്രറി പ്രസിഡന്റ് പി.എ.ദേവസി, വിജയലക്ഷ്മി ചന്ദ്രൻ, ജോളി പി.ജോസ്, ഐ.പി. ജേക്കബ്, ടി.കെ. ജയൻ, പി.കെ. കുട്ടൻ, ലൈബ്രേറിയൻ സി.പി. ശിവൻ എന്നിവർ പ്രസംഗിച്ചു.