പെരുമ്പാവൂർ: കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം. പി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, പഞ്ചായത്ത് അംഗങ്ങളായ എം.വി. സാജു, എം.ഒ. ജോസ്, ജിജി ശെൽവരാജ്, നിത പി.എസ്, കെ.പി. ചാർളി, ബാങ്ക് ഭരണസമിതിഅംഗങ്ങളായ പി.പി. അൽഫോൻസ്, തോമസ് പൊട്ടോളി, ആന്റു ഉതുപ്പാൻ, സാജു ഇലവുംകുടി, സി.ജെ. റാഫേൽ, അജി മാടവന, പി.വി. മനോജ്, ജൂഡ്‌സ് എം.ആർ, ജോർജ് ചെട്ടിയാക്കുടി, ദിപു റാഫേൽ, എൽസി ഔസേഫ്, അജിത മുരുകൻ, ബാങ്ക് സെക്രട്ടറി ടി.കെ. എൽദോ എന്നിവർ പ്രസംഗിച്ചു