aisha

കൊച്ചി: ടി.വി. ചാനലിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ കേരളത്തിൽ നിന്ന് ചോദ്യം ചെയ്യലിനായി ലക്ഷദ്വീപിലെത്തിയ സിനിമാ പ്രവർത്തക അയിഷ സുൽത്താനയ്ക്കെതിരെ ക്വാറന്റൈൻ ലംഘനത്തിന് നോട്ടീസ്. കളക്ടർ എസ്. അസ്കർ അലിയാണ് നോട്ടീസ് നൽകിയത്.19ന് കവരത്തിയിൽ എത്തിയ അയിഷയോട് 7 ദിവസത്തെ ക്വാറന്റൈനിൽ പോകണമെന്നും ചോദ്യം ചെയ്യലിനു മാത്രമേ പുറത്തിറങ്ങാവൂവെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിരുന്നു. 20ന് വൈകിട്ട് അയിഷ പൊലീസ് ആസ്ഥാനത്തേക്ക് കാറിൽ മറ്റുള്ളവർക്കൊപ്പം യാത്ര ചെയ്യുകയും തിരികെ ഹോം ക്വാറന്റൈനിൽ പോകുന്നതിനു പകരം നിരവധി പേരുമായി ഇടപഴകുകയും ചെയ്തതായി നോട്ടീസിൽ ചൂണ്ടിക്കാട്ടി.

കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് അംഗങ്ങളും പ്രദേശവാസികളുമായി സംസാരിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും മാദ്ധ്യമങ്ങൾക്കു നൽകുകയും ചെയ്തു. 21ന് ഡാക്ക് ബംഗ്ലാവിലുള്ള ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ സെന്ററിലെത്തി രോഗബാധിതരുമായി ഇടപഴകി കൊവിഡ് വ്യാപിപ്പിക്കാൻ ശ്രമിച്ചു. ഇനിയും ക്വാറന്റൈൻ ലംഘിച്ചാൽ കേസെടുക്കുമെന്നും നോട്ടീസിൽ അറിയിച്ചു.

ഇത് തീർത്തും സത്യവിരുദ്ധമാണ്. നോട്ടീസിൽ പറയുന്നതുപോലെ ഡാക്ക് ബംഗ്ലാവിൽ കൊവിഡ് ബാധിതരുമായി സംസാരിച്ചിട്ടില്ല. എന്നോട് ചേദ്യം ചെയ്യലിന് ഹാജരാകാൻ പറഞ്ഞത് ഭരണകൂടമാണ്. ആ ഭരണകൂടം തന്നെയാണ് ക്വാറന്റൈൻ ലംഘനത്തിന് താക്കീത് നൽകിയത്. ഞാൻ താമസിക്കുന്നിടത്തു നിന്ന് പൊലീസ് ആസ്ഥാനത്തേക്ക് നടന്നുപോകാൻ സാധിക്കില്ല. അതിനാലാണ് കാറിൽ സഞ്ചരിച്ചത്. ചോദ്യം ചെയ്യലിന് പൊലീസ് വാഹനം അയയ്ക്കാത്തിടത്തോളം കാറിൽ പോകാനേ സാധിക്കൂ. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും.

- അയിഷ സുൽത്താന

ഇ​ന്ന് ​വീ​ണ്ടും​ ​ചോ​ദ്യം​ ​ചെ​യ്യും

കൊ​ച്ചി​:​ ​ജൈ​വാ​യു​ധ​ ​പ​രാ​മ​ർ​ശ​ത്തി​ന്റെ​ ​പേ​രി​ൽ​ ​രാ​ജ്യ​ദ്റോ​ഹ​ക്കു​റ്റ​ത്തി​നു​ ​കേ​സെ​ടു​ത്ത​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യി​ക​യും​ ​ദ്വീ​പ് ​സ്വ​ദേ​ശി​നി​യു​മാ​യ​ ​അ​യി​ഷ​ ​സു​ൽ​ത്താ​ന​യെ​ ​പൊ​ലീ​സ് ​ഇ​ന്ന് ​വീ​ണ്ടും​ ​ചോ​ദ്യം​ ​ചെ​യ്യും.​ ​രാ​വി​ലെ​ 10.30​ന് ​ക​വ​ര​ത്തി​ ​സ്റ്റേ​ഷ​നി​ൽ​ ​എ​സ്.​പി​ ​ശ​ര​ത്കു​മാ​ർ​ ​സി​ൻ​ഹ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ചോ​ദ്യം​ ​ചെ​യ്യ​ൽ.​ ​ക​ഴി​ഞ്ഞ​ ​ഞാ​യ​റാ​ഴ്ച​യും​ ​അ​യി​ഷ​യെ​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.​ ​അ​യി​ഷ​യു​ടെ​ ​ഫോ​ൺ​ ​വി​ളി​ക​ളു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​ഇ​ന്ന് ​പ​രി​ശോ​ധി​ക്കും.