പെരുമ്പാവൂർ: മഹിളാ കോൺഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെയും കേന്ദ്ര-സംസ്ഥാന ഗവൺമെന്റെകളുടെ നിലപാടുകൾക്കെതിരെയും അല്ലപ്ര പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെസി ബേബി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.പി. ജോർജ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ഷീബ രാമചന്ദ്രൻ, കെ.എൻ. സുകുമാരൻ , വി.എച്ച്. മുഹമ്മദ്, താജു കുടിലി, മെർലി റോയി, സി.എ. നിസാർ, പഞ്ചായത്ത് അംഗങ്ങളായ ഷമീദ ഷെരീഫ് ,പ്രീതി വിനയൻ, വാസന്തി രാജേഷ്, ഷിഹാബ് പള്ളിക്കൽ, പി.പി.എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു.