പെരുമ്പാവൂർ: വല്ലം യൂത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ എന്റെ നാടിനൊപ്പം എന്ന ആശയവുമായി കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. നഗരസഭ ഒന്നാംവാർഡിലെ വിദ്യാർത്ഥികൾക്കാണ് പുസ്തകം നൽകിയത്. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ജഫർ റോഡ്രിഗസ് അദ്ധ്യക്ഷത വഹിച്ചു. ടി.എം. സക്കീർ ഹുസൈൻ, ടി.ജി. സുനിൽ, ഡോണി ഡേവിഡ്, ഇ.ടി. ഡിജോ, എ.വി. തോമസ്, എൻ.എ. മൻസൂർ, ഇ.പി. ജെയിംസ്, ഇ.പി. ബെഞ്ചമിൻ, എ.പി. അവറാച്ചൻ, എ.ഒ. പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി.