കൊച്ചി : തിരുവാങ്കുളം റോട്ടറി കമ്മ്യൂണിറ്റി കോർ, കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. തൃപ്പൂണിത്തുറ മേഖലയിലെ വിവിധ വാർഡുകളിലെ അർഹതപ്പെട്ടവർക്കുള്ള കിറ്റ് വിതരണോദ്ഘാടനം അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു.റോട്ടറി പ്രസിഡന്റ് ഹരികൃഷ്ണൻ നായർ മുഖ്യാതിത്ഥിയായിരുന്നു. ആർ.സി.സി പ്രസിഡന്റ് ആർ.കൃഷ്ണാനന്ദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭാംഗം കെ.വി.സാജു,കൊച്ചിൻ സൗത്ത് റോട്ടറി സെക്രട്ടറി അഡ്വക്കേറ്റ് ജോളി ജോൺ, യൂണിറ്റ് കോഡിനേറ്റർ രഞ്ജിത്ത് കുമാർ, അഭിരാമി ജയന്ത്, എം.ആർ.അമൽ, ഡിലു സാമുവൽ, ജൂഡിൻ വർഗീസ്, പ്രവീൺ നന്ദകുമാർ എന്നിവർ പങ്കെടുത്തു.