food
കാലടി ഫാർമേഴ്സ് ബാങ്ക് സഹകാരികൾക്കുള്ള സൗജന്യ കപ്പ വിതരണം ബാങ്ക് പ്രസിഡന്റ് കെ.എ.ചാക്കോച്ചനും മനേജിംഗ് ഡയറക്ടർ സനീഷ് ശശി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

കാലടി: കൊവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന സഹകാരികൾക്കായി കാലടി ഫാർമേഴ്സ് ബാങ്ക് 2000 കിലോ കപ്പ സൗജന്യമായി വിതരണം നടത്തി. കപ്പ കർഷകർക്ക് കൈത്താങ്ങായി ബാങ്ക് വില കൊടുത്താണ് കപ്പ വാങ്ങിയത്. ബാങ്കിന്റെ മറ്റൂരിലുള്ള കാർഷിക വിപണ കേന്ദ്രത്തിലും മാണിക്കമംഗലം ശാഖയിലും വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് കെ.എ.ചാക്കോച്ചനും ബാങ്ക് മാനേജിംഗ് ഡയറക്ടർ സനീഷ് ശശി എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് ഭരണസമിതിയംഗങ്ങളായ എം.എൽ.ചുമ്മാർ, കെ.ജി.സുരേഷ്,പി.കെ.കുഞ്ഞപ്പൻ,ബേബി കാക്കശ്ശേരി , കെ. സി. ജോയി, ജീവനക്കാരായ വി.ആർ.സുധൻ, പി.സി.ബിനുരാജ്,ബിനുരാജ് എന്നിവരുടെ നേതൃത്വം നൽകി.