കൊച്ചി: എളമക്കര പേരണ്ടൂരിൽ നിന്ന് വടുതലയിലേക്കുള്ള പേരണ്ടൂർപാലം കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് റാക്കോ ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥിനെ അടിമ കിടത്തി വേറിട്ട സമരം നടത്തി. 12 കൊല്ലം മുൻപ് പാലത്തിനായി പൈൽ അടിച്ചുവെങ്കിലും പിന്നീട് പദ്ധതി നിലച്ചതിന്റെ കാരണം .അധികൃതർ വിശദീകരിക്കണമെന്ന് പോണേക്കര എൻ.എസ്.എസ്.കരയോഗം സെക്രട്ടറി കെ.ജി.രാധാകൃഷ്ണൻ പറഞ്ഞു. സമരം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധീവരസഭാംഗം കെ.എൻ.ദാസൻ, കെ.കെ.വാമലോചനൻ, കെ.അപ്പുകുട്ടൻ, കെ.എം.രാധാകൃഷണൻ, ജുവൽ ചെറിയാൻ, ബിനോയ് ആന്റണി, കെ.. എസ്.അഭിജിത്, വിഷ്ണു എന്നിവർ സംസാരിച്ചു.