കാലടി: മലയാറ്റൂർ ചേലച്ചുവട് ഭാഗത്ത് ഇടമലയാർ കനാലിൽ വീണ പെൺ മ്ലാവിനെ വനപാലകർ വലയിൽ കുടുക്കി രക്ഷപ്പെടുത്തി കാട്ടിലേക്ക് അഴിച്ചുവിട്ടു. കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ ലിതേഷ്.ടി യും വനപാലകരും നേതൃത്വം നൽകി. ഏകദേശം 4 വയസു പ്രായമുള്ള മ്ലാവ് പൂർണ ആരോഗ്യത്തോടെയാണ് തിരികെ വനത്തിലേക്ക് പോയത്. കോടനാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സാബു, രാജേഷ്. ടി സി, ബി.എഫ്.ഒമാരായ സാബു, തേജസ്, ജിത്തു പ്രകാശ്, ബിപിൻ കുമാർ,വിനീത്.കെ.പി എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.