കൊച്ചി: വ്യവസായ മേഖലയിലെ സ്വതന്ത്ര തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന എസ്.സി.എസ് മേനോന്റെ ഏഴാം അനുസ്മരണദിനം എസ്.സി.എസ്. മേനോൻ സൗഹൃദസംഘത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു. ഓൺലൈൻ സമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ. കെ. കുട്ടികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് എം. രാമചന്ദ്രൻ, പ്രൊഫ. എം.കെ. സാനു, സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ സി. ഗോവിന്ദ് എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി. സൊസൈറ്റി സെക്രട്ടറി മാത്യു മുരിക്കൻ, യൂണിയൻ പ്രതിനിധികളായ കെ. കുട്ടികൃഷ്ണൻ, പുരുഷൻ കൊച്ചുണ്ണി, കെ.ജി. പ്രകാശൻ, മോഹൻദാസ്, അനിലൻ എബ്രഹാം, ഡി. രാജീവൻ, പി.എ. യൂസഫ്, വി. രാമദാസ് എന്നിവർ പ്രസംഗിച്ചു. എസ്.സി.എസ്. മേനോൻ മെമ്മോറിയൽ മിത്രാ ട്രസ്റ്റ് നടത്തുന്ന സേവനപ്രവർത്തനങ്ങൾ മകൾ പത്മജ എസ്. മേനോൻ വിശദീകരിച്ചു.