പള്ളുരുത്തി: ചെല്ലാനം തീരദേശവാസികളോട് സർക്കാർ ചിറ്റമ്മനയം കാണിക്കുന്നതായി വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം രണ്ട് മന്ത്രിമാർ പശ്ചിമകൊച്ചി സന്ദർശിച്ചിട്ടും തീരദേശത്തേക്ക് എത്തി നോക്കാത്തതിലാണ് ഇവർ പ്രതിഷേധം അറിയിച്ചത്. പൊതുമരാമത്ത് മന്ത്രിയും ഭക്ഷ്യമന്ത്രിയും കഴിഞ്ഞ ദിവസങ്ങളിൽ കരുവേലിപ്പടി, ഫോർട്ടുകൊച്ചി എന്നീ ഭാഗങ്ങൾ സന്ദർശിച്ച് മടങ്ങിയിരുന്നു. ടൂറിസം പദ്ധതികൾ,നഗരസഭ മേഖലകൾ, അരി ഗോഡൗൺ എന്നിവിടങ്ങളാണ് ഈ മന്ത്രിമാർ സന്ദർശിച്ചത്. വിഷയത്തിൽ ബി.ജെ.പിയും വി ഫോർ കൊച്ചിയും ശക്തമായി പ്രതിഷേധിച്ചു.