കൊച്ചി: അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പ്രത്യേക മാസ് വാക്‌സിനേഷൻ ക്യാമ്പിന് കൊച്ചി ഇൻഫോപാർക്കിൽ തുടക്കമായി. പി.ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.ടി കമ്പനികളിലെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഇൻഫോപാർക്ക് നേരിട്ട് സംഘടിപ്പിച്ച ക്യാമ്പിൽ 8000 ഡോസ് വാക്‌സിനാണ് വിതരണം ചെയ്യുന്നത്. കാമ്പസിൽ നടന്ന ചടങ്ങിൽ പി.വി ശ്രീനിജൻ എം.എൽ.എ, കേരള ഐ.ടി പാർക്‌സ് സി.ഇ.ഒ. ജോൺ എം .തോമസ്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ടെക്‌നോപാർക്ക് എംപ്ലോയീസ് കോ-ഓപറേറ്റീവ് (ടെക്) ആശുപത്രിയാണ് ക്യാമ്പിന് ആവശ്യമായ വാക്‌സിൻ കൊച്ചിയിലെത്തിച്ചത്.