praful-khoda-patel

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ അടുത്ത മാസം 15ന് ദ്വീപിൽ ഒരാഴ്ചത്തെ സന്ദർശനത്തിന് എത്തുമെന്ന് സൂചന. കഴിഞ്ഞ സന്ദർശനത്തിനി​ടെ നടത്തിയ ചർച്ചകളുടെ തുടർനടപടി​കളും ഫയലുകളുടെ പരിശോധനയുമാകും ഈ സന്ദർശനത്തിൽ നടത്തുക. ജൂലായ് 21 വരെ അദ്ദേഹം ദ്വീപിൽ ഉണ്ടാകുമെന്നാണ് വിവരം. അഡ്മിനിസ്ട്രേറ്റ‌‌ർ വരുന്നതറിഞ്ഞ് പ്രതിഷേധ പരിപാടികൾ ദ്വീപുവാസികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഈ മാസം 14ന് ദ്വീപിൽ പട്ടേൽ എത്തി​യപ്പോൾ വീടുകളിൽ കരി​ങ്കൊടി​ കെട്ടി​യും രാത്രി മെഴുകുതിരി കത്തിച്ച് പാത്രം കൊട്ടിയും പ്രതിഷേധിച്ചിരുന്നു. ലോക്ക്ഡൗൺ പിൻവലിച്ചതിനാൽ അടുത്ത തവണ പ്രതിഷേധം ശക്തമാകാനാണ് സാദ്ധ്യത.