കളമശേരി: ബി.ജെ.പി. വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 15-ാം വാർഡിലെ 160 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകളും, പുതിയ റോഡ് ഓട്ടോസ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് പല വ്യഞ്ജന കിറ്റുകളും നൽകി. കൗൺസിലർ കെ.എൻ.അനിൽ കുമാർ വിതരണോദ്ഘാടനം നടത്തി. ഒ.ബി.സി ജില്ലാ സമിതി അംഗം ലിബീഷ് കുമാർ, വേലു, ജയചന്ദ്രൻ ,സരുൺ, സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.