fone
കുട്ടികൾക്ക് നൽകുന്നതിനുള്ള ഫോണുകൾ കിങ്ങിണിമ​റ്റം റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് അബ്രഹാം ഹെഡ്മാസ്​റ്റർ ഏലിയാസ് ജോണിന് കൈമാറുന്നു

കോലഞ്ചേരി: ഓൺലൈൻ പഠന സൗകര്യമൊരുക്കി കിങ്ങിണിമ​റ്റം റെസിഡന്റ്സ് അസോസിയേഷൻ എം.എം.യു.പി സ്‌കൂളിന് മൊബൈൽ ഫോണുകൾ നൽകി. സ്‌കൂളിൽ നടന്ന ചടങ്ങിൽ കുട്ടികൾക്ക് നൽകുന്നതിനുള്ള ഫോണുകൾ പ്രസിഡന്റ് പ്രദീപ് അബ്രഹാം ഹെഡ്മാസ്​റ്റർ ഏലിയാസ് ജോണിന് കൈമാറി. പഞ്ചായത്തംഗം ടി.വി. രാജൻ, വി.പി.സണ്ണി എ.കെ.രാമകൃഷ്ണൻ, ജിജി പൗലോസ് തുടങ്ങിയവർ സംസാരിച്ചു.