pic

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൽ വെറ്റിലപ്പാറയ്ക്കടുത്ത് പ്രവർത്തിക്കുന്ന ചൈതന്യ പാറമടയിൽ തലയടിച്ചു വീണ് ജോലിക്കാരന് ദാരുണാന്ത്യം. വടാട്ടുപാറ സ്വദേശി കുമ്പിക്കൽ ബിജു (48) ആണ് മരിച്ചത്. 100 അടിയോളം ഉയരമുള്ള പാറമടയിൽ മധ്യഭാഗത്തായി സേഫ്റ്റി ബെൽറ്റിൽ തൂങ്ങി നിന്ന് കുഴി എടുക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കോതമംഗലം തഹസിൽദാർ നാസർ, വില്ലേജ് ഓഫീസർ റഹീം എന്നിവർ സ്ഥലം സന്ദർശിച്ചു. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷൈനി. വിദ്യാർത്ഥികളായ രണ്ട് മക്കളുണ്ട്.