പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയുടെ വായനപക്ഷാചരണത്തിന്റെ ഭാഗമായി ഡോ.ഗോപി പുതുക്കോടിന്റെ അംബേദ്കറുടെ കഥ എന്ന പുസ്തകം ബാലവേദി അംഗം ശ്വേത മഹേഷ് ഫേസ്ബുക്ക് ലൈവിലൂടെ പരിചയപ്പെടുത്തി.
സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ബെന്നി കുര്യാക്കോസ് മുഖ്യാഥിതിയായി. അനശ്വര സുരേഷ്, ബിജു എടത്തിക്കാട് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സെക്രട്ടറി കെ.എം.മഹേഷ്, പി.കെ. ജിനീഷ് തുടങ്ങിയവർ സംസാരിച്ചു. ജോബിൻ ജോസഫ്, ലിബിൻ പി. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.