p-p
മുടക്കുഴ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിക്കുന്നു

കുറുപ്പംപടി: സംസ്ഥാ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനു ഒരു മുറം പച്ചക്കറി, പദ്ധതി മുടക്കുഴ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ആരംഭിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിച്ചു. കെ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഷോജ റോയി, ജോസ് എ പോൾ, വൽസ വേലായുധൻ, ഡോളി ബാബു, രജിത ജയ്മോൻ, ബിന്ദു ഉണ്ണി, ജോഷി തോമസ്, എൻ.പി.രാജീവ്, ബിനോയ്, വിജയകുമാർ ,സോഫി രാജൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ.സേതു. എന്നിവർ പങ്കെടുത്തു.