പിറവം: 16 അടിയിലേറെ താഴ്ചയുള്ള കിണറിലേക്ക് വീണ സഹപ്രവർത്തകനെ രക്ഷിച്ച ഹയർ ഗ്രേഡ് ഓപ്പറേറ്റർ എസ്.അഭിലാഷിനെ ഒാൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ അഭിനന്ദിച്ചു. കേരള വാട്ടർ അതോറിറ്റിയുടെ പിറവം കളമ്പൂക്കാവ് പമ്പ് ഹൗസിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ കഴിഞ്ഞ ദിവസം കിണറിലേക്ക് വീഴുകയായിരുന്നു. മോട്ടോറിന്റെ ശബ്ദ വ്യത്യാസം ശ്രദ്ധയിൽ പെട്ട അഭിലാഷ് മോട്ടോർ ഒഫ് ചെയ്ത് വടം ഇട്ട് നൽകി ജീവനക്കാരനെ രക്ഷിച്ചിരുന്നു.
സമയോചിതമായി ധീരതയോടെ പ്രവർത്തിച്ച അഭിലാഷിനെ പിറവത്ത് ചേർന്ന അതോറിറ്റി ജീവനക്കാരുടെ യോഗം അഭിനന്ദിച്ചു.ഒാൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) സംസഥാന വർക്കിംഗ് പ്രസിഡന്റ് എം.എം. ജോർജിന്റെ അദ്ധ്യക്ഷത വഹിച്ചു.ടി. കെ. ശശി എൻഡോവ്മെന്റ് കമ്മിറ്റിയുടെ അവാർഡ് വാട്ടർ അതോറിറ്റി അസി.എക്സിക്യുട്ടീവ് എൻജിനീയർ സാബു തോമസ്, മുനിസിപ്പൽ കൗൺസിലർ അഡ്വ: ജൂലി സാബു എന്നിവർ ചേർന്ന് അഭിലാഷിന് സമ്മാനിച്ചു. വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജില്ല ജോയിറ്റ് സെക്രട്ടറി ഈ.ആർ. രഞ്ജിത്ത്, അസിസ്റ്ററ്റ് എൻജിനീയർ സി. ഹരികൃഷ്ണൻ, കെ.സി. തങ്കച്ചൻ, മനു മാധവൻ എന്നിവർ സംസാരിച്ചു.