be
പുഴുക്കാട് വെൽബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പഠനസഹായ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി പി അവറാച്ചൻ നിർവഹിക്കുന്നു.

കുറുപ്പംപടി: പുഴുക്കാട് വെൽ ബോയ്സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനുള്ള പഠനോപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചനും ക്ലബ്ബ് പ്രസിഡന്റ് ബെറിൻ വി.ബി എന്നിവർ ചേർന്ന് വിദ്യാർത്ഥിക്ക് കൈമാറി.ഒരു വർഷത്തേക്കുള്ള ലേബർ ഇന്ത്യ, ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്‌സ്,പേന തുടങ്ങിയവയാണ് നൽകിയത്. ക്ലബ്ബ് അംഗങ്ങളായ സ്‌നേൽ പോൾ, എൽദോസ്‌ പാറയിൽ, സുൻസുൻ സാജു,എൽദോ പോൾ തുടങ്ങിയവർ പങ്കെടുത്തു.