പറവൂർ: മാല്ല്യങ്കര എസ്.എൻ.എം കോളജിലെ ഗ്രാമോദ്ധാരണ പദ്ധതിയുടെ ഭാഗമായി ഗണിത ശാസ്ത്ര വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലേക്ക് ഡയഗ്‌നോസ്റ്റിക് കിറ്റുകൾ വിതരണം ചെയ്തു. ബ്ലഡ് പ്രഷർ മോണിറ്റർ, ഗ്ലുക്കോമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ എന്നിവ അടങ്ങിയ ഓരോ ഡയഗ്നോസ്റ്റിക്ക് കിറ്റുകളാണ് നൽകിയത്. കോളേജ് മാനേജർ എം.ആർ.ബോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത അദ്ധ്യക്ഷത വഹിച്ചു. രണ്ടു വാർഡുകളിലേയും വാർഡ് മെമ്പർമാരും ആശാ വർക്കർമാരും ചേർന്ന് ഏറ്റുവാങ്ങി. ദത്തുഗ്രാമ പദ്ധതിയുടെ പ്രോഗ്രാം കോ ഓർഡിനേറ്റർ ടി.എസ്. റീന, ഗണിത ശാസ്ത്ര വിഭാഗം മേധാവി കെ.എ. അജൻ, നീനു എസ്. ലാൽ, ഡോ. സി.എ. നീലിമ, ബിൻഷാദ്, ഉണ്ണികൃഷ്ണൻ, പ്രേമ, പി.ജി. ദിലീപ്കുമാർ, എം.പി. രാജേഷ് എന്നിവർ പങ്കെടുത്തു.