pic
കുട്ടമ്പുഴയിൽ നിന്നുള്ള ആദിവാസികളെ കൊണ്ട് പോകാൻ ആയി എത്തിചേർന്ന ആംബുലൻസുകൾ

കോതമംഗലം: കൊവിഡ് വ്യാപനത്തെത്തുടർന്ന് കുട്ടമ്പുഴ ആദിവാസി മേഖലകളിലെ രോഗികളെ സമീപ പഞ്ചായത്തുകളിലെ ഡി.സി.സികളിലേൽ ചികിത്സയിലായിരുന്നു. അതിൽ കൂടുതൽ രോഗികൾ എത്തിയ പഞ്ചായത്താണ് കോട്ടപ്പടി. അമ്പതോളം രോഗികൾ കുട്ടമ്പുഴ ആദിവാസി മേഖലയിൽ നിന്നുണ്ടായിരുന്നു. സമീപ പഞ്ചായത്തുകളിൽ ഡി.സി.സികളിലെ ഭക്ഷണം കമ്മ്യൂണിറ്റികിച്ചൻവഴിയും ജനകിയ ഹോട്ടൽ വഴിയും എത്തിക്കുമ്പോൾ കോട്ടപ്പടിയിൽ വീടുകളിൽ പാചകം ചെയ്തിരുന്ന ഭക്ഷണമാണ് കൂടുതൽ ദിവസങ്ങളിലും ഡി.സി.സിയിൽ എത്തിച്ചിരുന്നത്. പൂർണമായും ജനകിയ പങ്കാളിത്തതോടെ ആരംഭിച്ച ഡി.സി.സി ജില്ലയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് മിനി ഗോപിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളാണ് കോട്ടപ്പടി ഡി.സി.സിയെ മുന്നോട്ടുനയിച്ചിരുന്നത്. പതിനേഴു ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് ആദിവാസികൾ നിറഞ്ഞ പുഞ്ചിരിയോടെയാണ് കോട്ടപ്പടിയിൽ നിന്ന് മടങ്ങിയത്.