മുളന്തുരുത്തി: പോത്താനിക്കാട് പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമം നടത്തുന്ന എം.എൽ.എ മാത്യു കുഴൽ നാടൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവു വിചാരണാസമരം നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി ടി. സി. ഷിബു സമരം ഉദ്ഘാടനം ചെയ്തു. വൈശാഖ് മോഹൻ അദ്ധ്യക്ഷനായിരുന്നു. പ്രണോയ് നാരായണൻ, അജ്മിലാഷാൻ, ലിജോ ജോർജ്ജ് എന്നിവർ സംസാരിച്ചു.