പറവൂർ: മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യുട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളിജിയിൽ അന്തർദേശീയ യോഗദിനം ആഘോഷിച്ചു. വെബിനാറിൽ ആർട്ട് ഒഫ് ലിവിംഗ് അദ്ധ്യാപയും സർട്ടിഫൈഡ് യോഗ ടീച്ചറുമായ പ്രൊഫ. എ. ബേബി ക്ളാസെടുത്തു. എസ്.എൻ.ജിസ്റ്റ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, പ്രിൻസിപ്പൽ ഡോ. സി.പി. സുനിൽകുമാർ, ഡയറക്ടർ ഡോ. കെ.എസ്. ദിവാകരൻ നായർ, കോ ഓഡിനേറ്റർ പ്രൊഫ. ജെ. ലക്ഷ്മി കൃഷ്ണൻ എന്നിവർ സംസാരിച്ചു.