covid-cantre
ആലുവ ജില്ലാ ആശുപത്രി കൊവിഡ് പരിശോധനാ കേന്ദ്രത്തിലേക്ക് സംഭാവനയായി ലഭിച്ച വാട്ടർ കൂളർ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിക്ക് കൈമാറുന്നു

ആലുവ: ആലുവ ജില്ലാ ആശുപത്രി കൊവിഡ് ടെസ്റ്റിംഗ് കേന്ദ്രത്തിലേക്ക് ആലുവയിലെ മുൻകാല സാമൂഹ്യ പ്രവർത്തകനായിരുന്ന ടി.ഒ. അബ്ദുള്ളയുടെ ഭാര്യയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ വാട്ടർ കൂളർ കൈമാറി. നഗരസഭ ചെയർമാൻ എം.ഒ. ജോൺ ആശൂപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിക്ക് കൂളർ കൈമാറി.
നഗരസഭാ ഉപാദ്ധ്യക്ഷ ജെബി മേത്തർ, ടി.എ. നസീർ, നഴ്‌സിംഗ് സൂപ്രണ്ടുമാരായ ആശ ലത, രാജി കാപ്പൻ എന്നിവർ പങ്കെടുത്തു. കീഴ്മാട്, ചൂർണിക്കര, എടത്തല, നെടുമ്പാശേരി, ചെങ്ങമനാട് എന്നിവടങ്ങളിലെ കൊവിഡ് രോഗികൾ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ആലുവ ജില്ലാ ആശുപത്രിയിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തെയാണ് സമീപിക്കുന്നത്.