അങ്കമാലി: യൂത്ത് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരങ്ങൾ വിതരണം ചെയ്തു.മഞ്ഞപ്ര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ റോജി എം.ജോൺ എം.എൽ.എ പഠനോപകരണങ്ങളും മൊബൈൽ ഫോണുകളുടേയും വിതരണോദ്ഘാടനം നടത്തി.യൂത്ത് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പ്രസിഡന്റ് ജോമോൻ ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ഈരാളി, കെ.എസ്.യു അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് അലക്‌സ് ആന്റൂ , യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഖിൽ അന്റു എന്നിവർ സംസാരിച്ചു.