തൃക്കാക്കര: കൊവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കായി സ്നേഹത്തോടെ ഒരു കൈ സഹായം പദ്ധതി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗര സഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ മുഖ്യാഥിതി ആയിരുന്നു. കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി ദിലീപ് കുമാർ ആദ്യ സാധനങ്ങൾ കൈമാറി. മുൻസിപ്പൽ വൈസ് ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സണ്ണി, ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ ഫിറോസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി റാഷിദ് ഉള്ളംപിള്ളി, വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ സി.സി.വിജു, ദിനൂബ്, ഖാദർകുഞ്,എന്നിവർ സംസാരിച്ചു. ഉപയോഗയോഗ്യമായതും എന്നാൽ നമ്മൾ ഉപയോഗിക്കാത്തതും ആയ നല്ല സാധനങ്ങൾ മറ്റാർക്കെങ്കിലും ഉപയോഗ പ്രദമാകുമെങ്കിൽ അത് കൈമാറ്റം ചെയ്യാൻ പറ്റിയ ഒരു വേദിയാണ് സ്നേഹത്തോടെ കൈ സഹായം കളക്ഷൻ സെന്റർ. മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാൾ ആണ് കളക്ഷൻ സെന്റർ ആയി പ്രവർത്തിക്കുന്നത്.