കുറുപ്പംപടി: ഡയാലിസിസ് രോഗികൾക്കുള്ള കാരുണ്യം സ്പർശം പദ്ധതിക്ക് രായമംഗലം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.

2021-22 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് നടത്തുന്ന രോഗിക്ക് ഒരു ഡയാലിസിസിന് ആയിരം രൂപ വീതം പ്രതിമാസം നാല് തവണത്തേക്ക് 4000 രൂപ ലഭിക്കും. ഇത്തരത്തിൽ ഒരു വർഷം 48000 രൂപ വരെ ഒരു വ്യക്തിക്ക് സഹായം ലഭിക്കും. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പി. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മുത്തേടൻ രായമംഗലം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബിജി പ്രകാശ്, ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി എൻ രവികുമാർ, പഞ്ചായത്ത് അംഗങ്ങളായ ജോയി പൂണേലിൽ, മിനി നാരായണൻകുട്ടി, മിനി ജോയ്, ലിജു അനസ്, ഉഷാദേവി, ടിൻസി ബാബു, രാജി ബിജു, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ്. മോഹനൻ എന്നിവർ പങ്കെടുത്തു