നെടുമ്പാശേരി: യാത്രക്കാർക്ക് ഒരു മണിക്കൂറിനകം റാപ്പിഡ് ടെസ്റ്റ് റിപ്പോർട്ട് ലഭ്യമാക്കുന്ന സംവിധാനം രണ്ട് ദിവസത്തിനുള്ളിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥാപിക്കും. ടെർമിനലിൽ മൂന്നെണ്ണം സ്ഥാപിക്കാൻ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് സ്ഥലപരിശോധന നടത്തി. കേരള സംസ്ഥാന പ്രവാസി ക്ഷേമവികസന സഹകരണ സംഘമാണ് കൊവിഡ് മോളിക്യൂലർ ടെസ്റ്റിംഗ് ലബോറട്ടറി പ്രവർത്തിപ്പിക്കുക. ഇന്ത്യയിൽ നിന്ന വരുന്നവർ യാത്രപുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെടുത്ത റാപ്പിഡ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കണമെന്ന് ചില രാജ്യങ്ങളിൽ നിബന്ധന വന്ന സാഹചര്യത്തിലാണിത്.