mla
ക്ഷേത്രങ്ങൾക്ക് മുന്നിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഒൺ റോജി എ.ജോൺ നിർവഹിക്കുന്നു

അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലെ ക്ഷേത്രാങ്കണങ്ങൾ പ്രഭാപൂരിതമാക്കി റോജി എം. ജോൺ എം.എൽ.എ. കൂട്ടാല ഭഗവതിക്ഷേത്രം, മംഗലുപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം, വട്ടേക്കാട് ദുർഗാദേവീക്ഷേത്രം, പൂതംകുറ്റി ഭുവനേശ്വരി ഭദ്രകാളി ക്ഷേത്രം, എലവുങ്ങമറ്റം എസ്.എൻ.ഡി.പി ക്ഷേത്രം എന്നിവിടങ്ങളിലാണ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. 13 ലക്ഷം രൂപയാണ് പദ്ധതി അടങ്കൽ. സ്വിച്ച് ഒൺകർമ്മം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ലൈജോ ആന്റു, കെ.പി. ബേബി, പി.എൽ. ഡേവിസ്, ഏല്യാസ് കെ. തരിയൻ, ടി.എം. വർഗീസ്, ജോസ് മാടശേരി, എം.പി. ഗീവർഗീസ്, ജയ രാധാക്യഷ്ണൻ, കെ.വി. ബിബീഷ്, ഗ്രേസി ചാക്കോ, ജസ്റ്റി ദേവസിക്കുട്ടി, എൻ.ഒ. കുരിയച്ചൻ, മോളി വിൻസെന്റ്, ക്ഷേത്രം ഭരണസമിതി പ്രസിഡന്റുമാരായ മധു അമ്പാട്ട്, ബാലൻ അറയ്ക്കൽ, കെ.ആർ. സുഭാഷ് ബോസ്, പി.പി. താരപ്പൻ എന്നിവർ പ്രസംഗിച്ചു.