കോലഞ്ചേരി: പട്ടിമ​റ്റം നെല്ലാട് ആര്യാ ഇന്റർനാഷണൽ ബാർ ഹോട്ടലിൽ സംഘം ചേർന്ന് ആക്രമണം നടത്തിയ കേസിൽ അഞ്ചി പേരെ കുന്നത്തുനാട് പൊലീസ് പിടികൂടി. നെല്ലാട് സ്വദേശികളായ കാരിക്കാക്കുഴിയിൽ അനന്തു (24), പാർപ്പനാൽ അരുൺ (21), കൂ​റ്റൻപാറയിൽ ഡാനി (21), കാരിക്കാക്കുഴിയിൽ അജിത് (24), വാളകം കുന്നക്കാൽ മണിയിരിയിൽ സോനു(23) എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ 6 ന് രാത്രി ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ആക്രമണം നടത്തുകയായിരുന്നു. ഒളിവിലായിരുന്ന പ്രതികളെ പാലക്കാട്, നെല്ലാട് എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. കുന്നത്തുനാട് ഇൻസ്‌പെക്ടർ സി. ബിനുകുമാർ എസ്.ഐ മാരായ ലെബിമോൻ, എബി ജോർജ്ജ്, ​റ്റി.സി. ജോണി, എ.എസ്.ഐ എം.എ. സജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എ. അബ്ദുൾമനാഫ്, ​റ്റി.എ. അഫ്‌സൽ, പി.എം.നിഷാദ്, ആർ.അജിത്ത്, കെ.എം.ഷിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.