മുളന്തുരുത്തി: ആമ്പല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെ രാഷ്ട്രീയ പക്ഷപാതം അവസാനിപ്പിക്കുക, മഴക്കാലപൂർവ്വ ശുചീകരണം പൂർത്തിയാക്കുക, തെരുവുവിളക്കുകൾ തെളിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം ആമ്പല്ലൂർ, അരയൻ കാവ് ലോക്കൽ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ആമ്പല്ലൂർ പഞ്ചായത്തിനു മുന്നിൽ നടന്ന പ്രതിഷേധ സമരം സി.പി.എം ഏരിയാ സെക്രട്ടറി ടി.സി ഷിബു ഉദ്ഘാടനം ചെയ്തു. ടി.കെ മോഹനൻ അദ്ധ്യക്ഷനായിരുന്നു. എ.പി സുഭാഷ്, ഉണ്ണി എം, പി.കെ രവി എന്നിവർ സംസാരിച്ചു.