അങ്കമാലി: കൊവിഡ് കാലത്ത് സഹകാരികൾക്ക് കൈത്താങ്ങായി കറുകുറ്റി സർവീസ് സഹകരണ ബാങ്ക് പലിശരഹിത വായ്പ വിതരണം ചെയ്തു .പതിനായിരം രൂപയാണ് ഒരാൾ ജാമ്യത്തിൽ പത്ത് മാസ കാലാവധിയിലാണ് പലിശ നൽകുന്നത് .വായ്പാ വിതരണം ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ജോണി മൈപ്പാൻ അദ്ധ്യക്ഷനായി. സർക്കിൾ സഹകരണ യൂണിയൻ അംഗം കെ.കെ.ഗോപി,കെ.കെ.മുരളി,ജോയ് ജോസഫ്,ടോണി പറപ്പിള്ളി,സാജു എടശ്ശേരി,സെക്രട്ടറി ധന്യ ദിനേശ് എന്നിവർ സംസാരിച്ചു.