health-card
വൃക്ക രോഗികൾക്കായി ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ചികിത്സാസഹായ കാർഡുകളുടെ നെടുമ്പാശേരി ഡിവിഷൻതല വിതരണം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു

നെടുമ്പാശേരി: വൃക്ക രോഗികൾക്കായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ചികിത്സാസഹായ കാർഡുകളുടെ നെടുമ്പാശേരി ഡിവിഷൻതല വിതരണം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പ്രതിമാസം 4,000 രൂപയുടെ ചികിത്സകാർഡുകളാണ് പദ്ധതി പ്രകാരം രോഗികൾക്ക് ലഭിക്കുന്നത്.

42 പഞ്ചായത്തുകളിലും ഈ കാർഡുകൾ നൽകുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി എന്നിവർ അറിയിച്ചു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, സന്ധ്യ നാരായണപിള്ള, ദിലീപ് കപ്രശേരി, പി.വൈ. വർഗീസ്, വി.എ. ദാനിയേൽ, എ.വി. സുനിൽ എന്നിവർ സംസാരിച്ചു.