ആലുവ: നാലുവർഷത്തിലേറെയായി പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന കീഴ്മാട് സർക്കുലർ ബി.എം.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കുന്നതിനായുള്ള റീ ടെൻഡറിന് സർക്കാർ അംഗീകാരം നൽകണമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ഇനിയും സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് നിർമ്മാണം നീട്ടുന്നത് ശരിയായ നടപടിയല്ല.

മലയൻകാട് അയ്യൻകുഴി ക്ഷേത്രം മുതൽ കുട്ടമശേരി വരെയുള്ള റോഡ് നിർമ്മാണമാണ് മുടങ്ങിയത്. എസ്റ്റിമേറ്റ് പ്രകാരം 55 ലക്ഷം രൂപയാണ് അവശേഷിക്കുന്നത്. ഈ തുകയ്ക്ക് രണ്ട് വട്ടം ടെണ്ടർ വിളിച്ചിട്ടും ഏറ്റെടുക്കാൻ ആളുണ്ടായില്ല. മൂന്നാംവട്ടം വിളിച്ചപ്പോൾ 25 ശതമാനത്തോളം അധികതുകയാണ് ചുമത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ആവശ്യമെന്ന് എം.എൽ.എ അറിയിച്ചു.