അങ്കമാലി: കവരപ്പറമ്പ് കീർത്തി നഗർ റെസിഡന്റ്‌സ് അസോസിയേഷനിലെ എല്ലാ വീടുകളിലും ജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായുള്ള കമ്പോസ്റ്റ് ടാങ്കുകൾ സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം അങ്കമാലി നഗരസഭാ ചെയർമാൻ റെജി മാത്യു നിർവഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് സുഫിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ രക്ഷാധികാരിയും വാർഡ് കൗൺസിലറുമായ സരിത അനിൽ, പി.സി.ജോബി, പി.എ.അനിഷ്, സാന്റി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.