കൊച്ചി: കൊവിഡ് മൂലം പൂർണമായും തൊഴിൽ നഷ്ടപ്പെട്ട സംസ്ഥാനത്തെ പരമ്പരാഗത പാചക തൊഴിലാളികൾക്ക് 5,000 രൂപ സമാശ്വാസ ധനസഹായം അനുവദിക്കണമെന്നും 50,000 രൂപ പലിശ രഹിത വായ്പ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആവശ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി ജംഗ്ഷനിൽ യൂണിയൻ പ്രവർത്തകർ ശരീരത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നില്ലെങ്കിൽ തുടർ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഉസ്മാൻ പാറയിൽ, സക്കീർ കാവനൂർ, രാജേഷ് അപ്പാട്ട്, പ്രഭാകര മേനോൻ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.